തീക്കോയി ഗ്രാമപഞ്ചായത്തിൽ ശിശുദിനമായ നവംബർ 14 ന് കുട്ടികളുടെ ഹരിതസഭ ചേരും


മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി ശിശുദിനമായ നവംബർ 14ന് കുട്ടികളുടെ ഹരിതസഭയും റാലിയും സംഘടിപ്പിക്കുന്നു. പുതുതലമുറകളിൽ മാലിന്യനിർമ്മാജനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയം സംഭാവന ചെയ്യുന്നതിനും പഞ്ചായത്ത് തലത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് അവസരം സൃഷ്ടിക്കുന്നതിനുള്ള ഒരു വേദിയായിട്ടാണ് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കുന്നത്.


 ഹരിതസഭ സംഘടിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് തലത്തിൽ സംഘാടകസമിതി യോഗം ചേർന്നു. നവംബർ 14ന് രാവിലെ 10:30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഹരിതസഭ ചേരുന്നു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 200 ഓളം കുട്ടികൾ ഹരിത സഭയിൽ പങ്കെടുക്കും. 


          ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ സംഘാടകസമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് മാജി തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, മെമ്പർമാരായ  റ്റി ആർ സിബി, രതീഷ് പി എസ് , നജീമ പരിക്കൊച്ച് ,സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ അധ്യാപകരായ ജെയിംസ്കുട്ടി കുര്യാക്കോസ്, ടോം തോമസ്, ജിജോ മാത്യു, നിഖിൽ സജീവ്, സച്ചിൻ കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി പി റ്റി, ശുചിത്വ മിഷൻ, നവകേരളം മിഷൻ ആർ പി മാരായ മുത്തലീഫ്, വിഷ്ണു, സുചിത്ര എം നായർ എന്നിവർ പങ്കെടുത്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments