രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 'റ്റിൻ ടെക്സ്' ശിൽപ്പശാല 14 ന് ആരംഭിക്കും


രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് മാനേജ്‌മന്റ് ഇംഗ്ളീഷ് പഠന വകുപ്പുകളുടെ നേതൃത്വത്തിൽ ഹ്യുമാനിറ്റീസ് കോമേഴ്‌സ്  രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി  സംഘടിപ്പിക്കുന്ന ശിൽപ്പശാല 'റ്റിൻ ടെക്സ്'   നവംബർ 14 ,15 തിയതികളിൽ  നടത്തുന്നു. വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംരംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ     സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ  പ്രമുഖരും  പ്രശസ്ത സംരംഭകരും ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. 


 തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടിയിൽ  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന  വിദ്യാർഥികൾ 14  ന്  9 :0 0 ന് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്  
കോളേജ്  ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളേനത്തിൽ മാനേജർ റവ. ഫാ. ബർക്ക്‌മാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പാലാ  ഡയറക്ടർ ഡോ. ജെയിംസ് ജോൺ മംഗലത്ത്   ഉദ്‌ഘാടനം നിർവ്വഹിക്കും.



ലോറൻസ് മാത്യു അസി.ഡിസ്ട്രിക്‌ട് ഇൻഡസ്ട്രീസ് ഓഫീസർ കോട്ടയം , പ്രൊഫ. സാംസൺ തോമസ് മരിയൻ കോളേജ് കുട്ടിക്കാനം, ടോമി ജോസഫ് മാനേജിങ് ഡയറക്ടർ ഷൈൻ ഹോം സ്റ്റൈൽസ് എറണാകുളം, സാജു എസ്.   എസ് ജെ സി ഇ റ്റി പാലാ, ഡോ റ്റി എം ജോസഫ് പ്രൊ. മാനേജർ എഡ്യൂക്കേഷണൽ ഏജൻസി കോട്ടയം അതിരൂപത തുടങ്ങിയവർ  ശിൽപ്പശാലയിൽ പങ്കെടുക്കും.   വിവരങ്ങൾക്ക്  9495480309



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments