ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ഇത്തവണ കേരളത്തിലെ ഇതരക്ഷേത്രങ്ങള്‍ക്കായി 10 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ പറഞ്ഞു.
കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കായി 55 ലക്ഷം രൂപയാണ് ഇത്തവണ നല്‍കുന്നത്.
പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി-തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ബി. നായര്‍.
പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി-തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ബി. നായര്‍.
തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ക് 36 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കായി 2 കോടി 15 ലക്ഷം രൂപയും കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കായി 1 കോടി 50 ലക്ഷം രൂപയും വിതരണം ചെയ്യുമെന്നും മനോജ് ബി. നായര്‍ പറഞ്ഞു. ക്ഷേത്രങ്ങളോടനുബന്ധിച്ച് മതപാഠശാലകള്‍ ആരംഭിച്ചാല്‍ അവയ്ക്ക് പ്രത്യേകമായി ഗുരുവായൂര്‍ ദേവസ്വം ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ സമാജം വൈസ് പ്രസിഡന്റ് ചിത്രലേഖ വിനോദ് നോട്ടീസ് ഏറ്റുവാങ്ങി. കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉത്സവകമ്മറ്റി ഭാരവാഹികളായ ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, പി.എസ്. ശശിധരന്‍, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍, ത്രിവിക്രമന്‍ നായര്‍, ഗോപകുമാര്‍, ബാബു പുന്നത്താനം, പ്രസന്നകുമാര്‍ കാട്ടുകുന്നത്ത്, ശിവദാസ് തുമ്പയില്‍, സുരേഷ് ലക്ഷ്മിനിവാസ്, ആനന്ദവല്ലിയമ്മ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഡിസംബര്‍ 27, 28 തീയതികളിലാണ് മഹോത്സവം. 27-ന് തിരുവാതിരകളി വഴിപാടും 28-ാം തീയതി പ്രസിദ്ധമായ കാവിന്‍പുറം താലപ്പൊലി ഘോഷയാത്രയും നടക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments