സുനില്‍ പാലാ
കുലദ്രോഹികളെ, ഈ പണി അല്പം കടുപ്പമാണ്... കഷ്ടം! കുടിവെള്ള പദ്ധതിയുടെ കിണറിന് ചുവട്ടിലാണല്ലേ നിങ്ങള്‍ മാലിന്യം തള്ളുന്നത്. എത്രയോ ജനങ്ങള്‍ കുടിക്കേണ്ട വെള്ളമാണിതെന്ന് നിങ്ങള്‍ ഒരു നിമിഷമെങ്കിലും ചിന്തിക്കുന്നുണ്ടോ. ചോദിക്കുന്നത് കരൂര്‍ വെള്ളഞ്ചൂര്‍ തെരുവംകുന്ന് കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളമെടുക്കുന്ന വീട്ടുകാര്‍ ഒന്നടങ്കമാണ്.

കുടിവെള്ള പദ്ധതിയുടെ കിണറിനും മോട്ടോര്‍ ഹൗസിനു സമീപവും സാമൂഹ്യവിരുദ്ധര്‍ മത്സ്യ മാംസമാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. ഈ കുലദ്രോഹികളെ കൊണ്ട് നാട്ടുകാര്‍ക്ക് പൊറുതി മുട്ടി.
ഏഴാച്ചേരി തോട്ടില്‍ വെള്ളഞ്ചൂര്‍ ഭാഗത്ത് പഴയ തൂക്കുപാലം നിന്ന സ്ഥാനത്ത് ഇപ്പോള്‍ വാര്‍ക്കപ്പാലമുണ്ട്. ഈ പാലത്തില്‍ നിന്നുകൊണ്ടാണ് രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തോട്ടിലേക്ക് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. ഇതിന് തൊട്ടടുത്താണ് തെരുവംകുന്ന് കുടിവെള്ള പദ്ധതിയുടെ കിണറും മോട്ടോര്‍ ഹൗസും സ്ഥിതി ചെയ്യുന്നത്.
കിണറിന് സമീപം വന്‍തോതില്‍ മാലിന്യമായതോടെ രണ്ടു ദിവസമായി കിണറില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.
സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ നഗരസഭയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.
സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ നഗരസഭയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.
കഴിഞ്ഞ ദിവസം കോഴിക്കടകളില്‍ നിന്നുള്ള മാലിന്യമാണ് തള്ളിയതെങ്കില്‍ ഇന്നലെ ചത്ത മത്സ്യങ്ങളെയാണ് കൂട്ടത്തോടെ ഇവിടേയ്ക്കിട്ടത്. ഇവയെല്ലാം കുടിവെള്ള പദ്ധതിയുടെ കിണറിന് സമീപം അടിഞ്ഞുകിടക്കുകയാണ്. മാലിന്യം തള്ളല്‍ ഇവിടെയുള്ള കുളിക്കടവും മലിനമായി. കല്‍പടവുകള്‍ കെട്ടിയുണ്ടാക്കിയ കുളിക്കടവ് നിരവധി ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതാണ്. ആകെ മാലിന്യമായതോടെ മൂക്കുപൊത്തി മാത്രമേ ഇവിടേയ്ക്കിറങ്ങാന്‍ പറ്റൂ.
സാമൂഹ്യവിരുദ്ധരെ ഉടന്‍ പിടികൂടണം
സാമൂഹ്യവിരുദ്ധരെ ഉടന്‍ പിടികൂടണം
വെള്ളഞ്ചൂരിലെ കുടിവെള്ള സ്രോതസ്സിന് സമീപം മാലിന്യം തള്ളുന്നവരെ ഉടന്‍ പിടികൂടാന്‍ പൊലീസ് തയ്യാറാകണം. ഇത്തരം ജനദ്രോഹ നടപടികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികളുമുണ്ടാകണം
- ഷാജു വി. തുരുത്തന്‍, പാലാ നഗരസഭാ ചെയര്‍മാന്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments