കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റി ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ രാഷ്ട്രീയ വിഗ്യാൻ പുരസ്ക്കാരം കരസ്ഥമാക്കിയ റോക്സി മാത്യൂ കോളി നെ അദ്ദേഹത്തിൻ്റെ ഭവനത്തിലെത്തി ആദരിക്കും. വെള്ളിയാഴ്ച്ച (27 - 10-24) ഉച്ചയ്ക്ക് 12ന് ഭരണങ്ങാനം വിലങ്ങുപാറ കൊല്ലം പറമ്പിൽ വീട്ടിൽ വെച്ച് എം.എൽ എ .മാണി. സി.കാപ്പൻ യോഗം പുരസ്കാരം നൽകും. അനുമോദനയോഗം ഉദ്ഘാടനം ചെയ്യും.
2024ലെ രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാർ (national science award) രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ വെച്ച് റോക്സി മാത്യു കോളിന് സമ്മാനിച്ചു.
രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാർ ഇന്ത്യയിലെ ശാസ്ത്ര-സാങ്കേതിക-നൂതന മേഖലകളിലെ ഏറ്റവും ഉയർന്ന അംഗീകാരമാണ്. ഭൂമിശാസ്ത്ര മേഖലയിലെ സംഭാവനകൾക്കാണ് റോക്സിക്ക്
അവാർഡ്. ആഗോളതാപനം കൊണ്ട് ഇന്ത്യയിലും കേരളത്തിലും ഉണ്ടാകുന്ന തീവ്ര കാലാവസ്ഥയും ആഘാതങ്ങളും അതിനെ നേരിടാനുള്ള വഴികളെക്കുറിച്ചും അദ്ദേഹം മികച്ച ഗവേഷണം നടത്തി.
ഭരണങ്ങാനം -ഇടമറ്റം കൊല്ലംപറമ്പിൽ മാത്യു കുര്യൻ്റെയും ചെങ്ങളത്തുപറമ്പിൽ ലൈല മാത്യുവിൻ്റെയും മകൻ. ഭാര്യ ജൂബി ഏലിയാസ് കോൾ.
0 Comments