രാമപുരം ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി യുടെയും രാമപുരം ഗ്രാമ പഞ്ചായത്തിൻ്റേയും നേതൃത്വത്തിൽ ഒൻപതാമത് ആയുർവേദ ദിനാചരണത്തിന് തുടക്കം കുറിച്ചു .
യോഗം രാമപുരം ഗ്രാമപഞ്ചായത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സമ്മ മത്തച്ചൻ ഉൽഘാടനം ചെയ്തു.
ആയുർവേദ ദിനത്തോട് അനുബന്ധിച്ച് രാമപുരം പഞ്ചായത്തിൽ വിവിധ അവാർഡുകളിൽ ഔഷധസസ്യതോട്ടം നിർമ്മാണം, യോഗ പരിശീലനം, സെമിനാറുകൾ എന്നിവ ആഘോഷ ഭാഗമായി സംഘടിപ്പിക്കും.
ജീവിത ശൈലീ രോഗങ്ങൾ ക്കായുള്ള സ്ക്രീനിംഗും പരിശോധനയും നടന്നു. യോഗ ഇൻസ്ട്രക്ടർ ഹരിപ്രസാദ് വി എസ് യോഗത്തിന് നന്ദി പറഞ്ഞു.
0 Comments