പാലാ നഗരത്തില്‍ ഫുട്പാത്തിലെ കൈയ്യേറ്റം, ഒറ്റയാള്‍ സമരവുമായി ജോയി കളരിക്കല്‍.
നഗരത്തിലെ വിവിധ റോഡുകളില്‍ അനധികൃത കൈയ്യേറ്റം നടക്കുന്നുണ്ട്. സിവില്‍ സ്റ്റേഷന് മുന്നില്‍ ഓട്ടോസ്റ്റാന്റിന് എതിര്‍വശം ഫുട്പാത്തിലെ ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് തിട്ട നീക്കണമെന്നും ഇതോട് ചേര്‍ന്ന് ഫുട്പാത്തിലുള്ള പരസ്യബോര്‍ഡ് നീക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ഇന്നലെ ഒറ്റയാള്‍ സമരം നടത്തിയത്.
പാലാ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്നും സമരപ്രഖ്യാപന പ്ലക്കാര്‍ഡുമേന്തി നഗരത്തിലൂടെ നടന്ന് കൈയ്യേറ്റസ്ഥലത്തേക്ക് എത്തിയാണ് ജോയി സമരം ആരംഭിച്ചത്. പാലാ നഗരസഭാ കൗണ്‍സിലര്‍ സിജി ടോണി സമരം ഉദ്ഘാടനം ചെയ്തു.
കാല്‍നടക്കാരുടെ ജീവന് ഒരു വിലയും കല്പിക്കാതെ ഫുട്പാത്തില്‍ നടക്കുന്ന അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് സിജി ടോണി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുനിസിപ്പല്‍ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ നല്‍കിയിട്ടുള്ള ഉറപ്പ് പാലിക്കുമെന്നാണ് കരുതുന്നതെന്നും കൗണ്‍സിലര്‍ പറഞ്ഞു. ആന്റണി എള്ളുംകാലായില്‍, സന്തോഷ് പുളിക്കല്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
നഗരസഭാ അധികാരികള്‍ അനധികൃത കൈയ്യേറ്റം എത്രയും വേഗം ഒഴിവാക്കുമെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിന് മാറ്റമുണ്ടായാല്‍ നിരാഹാര സമരം ഉള്‍പ്പെടെയുള്ളവ ആരംഭിക്കുമെന്നും ജോയി കളരിക്കല്‍ മുന്നറിയിപ്പ് നല്‍കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments