സുനില്‍ പാലാ
കടയം വഴി മലയാത്ര കഠിനമെന്റയ്യപ്പോ. പാലാ - പൊന്‍കുന്നം റോഡില്‍ കടയം ഭാഗത്ത് റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തത് യാത്രക്കാരെ പ്രത്യേകിച്ച് ഉടന്‍ സീസണ്‍ ആരംഭിക്കുമ്പോഴുള്ള ശബരിമല തീര്‍ത്ഥാടകരെ അപകടഭീതിയിലാഴ്ത്തുമെന്നുറപ്പ്.
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ തീര്‍ത്ഥാടന പാതകളിലെ അപകടക്കെണികളൊഴിവാക്കാന്‍ നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധവുമുയരുന്നുണ്ട്.

തീര്‍ത്ഥാടകരുടെ തിരക്കേറെയുള്ള പ്രധാന പാതയായ പാലാ - പൊന്‍കുന്നം റോഡില്‍ കടയം ഭാഗത്ത് മീനച്ചില്‍ തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകടക്കെണിയാവുന്നത്.
ശബരിമല സീസണില്‍ പ്രധാന ഇടത്താവളമായ കടപ്പാട്ടൂരില്‍ വിരിവച്ച് മലയാത്ര തുടരുന്നവര്‍ ആശ്രയിക്കുന്ന ഏക വഴിയാണിത്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. തീര്‍ത്ഥാടന കാലമാകുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം ആയിരക്കണക്കായി വര്‍ധിക്കും. ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് അടുത്തകാലത്ത് ഉണ്ടായത്. എരുമേലി വഴി ശബരിമല യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പാതയിലെ അപകട ഭീഷണി ഒഴിവാക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംരക്ഷണ ഭിത്തി നിര്‍മ്മാണം വൈകുന്ന സാഹചര്യത്തില്‍ ക്രാഷ് ബാരിയര്‍ ഉടനടി സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ സംരക്ഷണ ഭിത്തിയില്ലാത്ത റോഡില്‍ അപകടത്തില്‍ പെടാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് പരിസരവാസികളും ആവശ്യപ്പെടുന്നു. അടുത്തിടെയും ഈ ഭാഗത്ത് ഒരു കാര്‍ തോട്ടിലേക്ക് മറിഞ്ഞിരുന്നു.
ശബരിമല തീര്‍ത്ഥാടക വാഹനങ്ങളും ബസുകളം സ്‌കൂള്‍ വാഹനങ്ങളും ചെറു വാഹനങ്ങളുമെല്ലാം സുരക്ഷിതമായി കടന്നു പോകാന്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. തീര്‍ത്ഥാടനകാലം അടുത്തിട്ടും റോഡ് നവികരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും വേണ്ട നടപടികള്‍ വൈകുകയാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ അവസാനിപ്പിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.

ഇന്ന് നിവേദനം നല്‍കും
പാലാ നഗരസഭയുടെ അതിര്‍ത്തിയിലുള്ള ഭാഗത്താണ് തോടിന് സംരക്ഷണഭിത്തിയില്ലാത്ത്. മുത്തോലി പഞ്ചായത്തും പാലാ നഗരസഭയും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഇവിടെ എത്രയും വേഗം സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ദേവസ്വം മന്ത്രി വി.എന്‍. വാസവനും കോട്ടയം ജില്ലാ കളക്ടര്‍ക്കും ഇന്നുതന്നെ നിവേദനം നല്‍കും
- പ്രൊഫ. സതീശ് ചൊള്ളാനി, പാലാ നഗരസഭാ പ്രതിപക്ഷ നേതാവ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments