കോൺഗ്രസ് വിമതയെ കൂട്ടുപിടിച്ച്എ രുമേലി പഞ്ചായത്തിൽ എൽ ഡി എഫ് ഭരണം പിടിച്ചു. കോൺഗ്രസിൻ്റെ പഞ്ചായത്തംഗമായ മറിയാമ്മ സണ്ണിയാണ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇരുപത്തിയൊന്നാം വാർഡംഗമായ കോൺഗ്രസിലെ ലിസി സജിയായിരുന്നു യുഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി. മത്സരിക്കാൻ തയ്യാറാകാതിരുന്ന എൽ ഡി എഫ് മറിയാമ്മ സണ്ണിയെ
സ്ഥാനാർത്ഥിയായി അവതരിപ്പിക്കുകയും, പിന്തുണയ്ക്കുകയുമായിരുന്നു. മറിയാമ്മ സണ്ണിയ്ക്ക് 12 വോട്ടും ലിസി സജിയ്ക്ക് 11 വോട്ടും ലഭിച്ചു.
0 Comments