കേന്ദ്രമന്ത്രി സുരേഷ് ഗോപിയിൽ നിന്ന് അംഗത്വം നേടി പാലായിലെ ന്യൂനപക്ഷ സമൂഹം

 ബി.ജെ.പി രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്ന അംഗത്വ വിതരണ യജ്ഞത്തിൽ പങ്കാളികളായി പാലായിലെ ന്യൂനപക്ഷ ജനവിഭാഗവും. രാജ്യനൻമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞ ന്യൂനപക്ഷ ജനവിഭാഗം ബി.ജെ.പിയോട് കൂടുതൽ അടുക്കുന്നതിൻ്റെ ദൃഷ്ടാന്തമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യിൽ നിന്ന് അംഗത്വം നേടി നിരവധി ആളുകൾ. 
ഇന്ന് പാലാ മാർക്കറ്റിംഗ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ഷാൾ അണിയിച്ച് നവാഗതരെ സുരേഷ് ഗോപി സ്വാഗതം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, മണ്ഡലം പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ P.G ബിജുകുമാർ, രതീഷ്, ന്യൂന
 പക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ്, ജില്ലാ ഭാരവാഹികളായ സോബിൻ ലാൽ , ഡോ. ശ്രീജിത്ത്, സെബി പറമുണ്ട മണ്ഡലം ഭാരവാഹികളായ അഡ്വ. ജി അനീഷ്, മുരളിധരൻ നീലൂർ, സ്മിത വിനോദ്, പ്രവീൺ, ജയകുമാർ,  മിനി  അനിൽകുമാർ, K K രാജൻ തുടങ്ങിയവർ പ്രസംഗിച്ചു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments