കോട്ടയം ജില്ല കായികമേളയിൽ പാലാ വിദ്യാഭ്യാസ ജില്ല 21 വർഷത്തിനിടയിൽ ആദ്യമായി 259 പോയിന്റ് മായി ഓവറോൾ ചാമ്പ്യന്മാരായപ്പോൾ കൂടുതൽ പോയിന്റും കരസ്ഥമാക്കിയത് പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിയിൽ പരിശീലനം നേടുന്ന പാലാ സെൻതോമസ് ഹൈസ്കൂളിലെയും പാലാ സെൻമേരിസ് ഹൈസ്കൂളിലെ കായിക താരങ്ങളാണ്.
അൽഫോൻസാ അത്ലറ്റിക് അക്കാദമിയിൽ പരിശീലനം നേടുന്ന മുഹമ്മദ് സ്വാലിഹ് 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ, 4x400m റിലേ ഇനങ്ങളിൽ സ്വർണം നേടി. 4x400m റീലെ യിൽ റെക്കോർഡ്ഓടോടു കൂടിയാണ് സ്വർണനേട്ടം. മുഹമ്മദ് സ്വാലിഹ് സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർത്ഥിയായ സാബിൻ ജോർജ് ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ 400 MH 200 മീറ്റർ 4x400m റിലേ ഇനങ്ങളിൽ സ്വർണ്ണം നേടി. 400MH, 200എം, 4x400m റിലേ ഇനങ്ങളിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചായിരുന്നു സ്വർണ്ണനേട്ടം.
സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർത്ഥിയായ ഷാരോൺ രാജു 3000 മീറ്റർ 1500 മീറ്റർ 800 മീറ്റർ ഇനങ്ങളിൽ സ്വർണ്ണം നേടി മികച്ച നേട്ടം കൈവരിച്ചു.
പാലാ സെൻമേരിസ് സ്കൂളിലെ ആൻ മരിയ ജോൺ 1500 മീറ്ററിൽ പുതിയ റെക്കോർഡ് നേട്ടത്തോടെ 800M,1500m, 3000m, 4 X 400 m റിലേ ഇനങ്ങളിൽ സ്വർണം നേട്ടം കൈവരിച്ചു.
259 പോയിന്റുമായി പാലാ സബ്ജില്ല ഓവറോൾ ജേതാക്കൾ ആയപ്പോൾ 200 ഓളം പോയിന്റും നേടിയത് അൽഫോൻസാ അത്ലറ്റിക് അക്കാദമിയിൽ പരിശീലനം നേടുന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ, സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ, സൺ മൈക്കിൾസ് സ്കൂൾ പ്രവിത്താനം എന്നിവിടങ്ങളിലെ കായിക താരങ്ങളാണ്.
0 Comments