സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നിരാഹാര സമരം അനുഷ്‌ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇന്നലെയും വിവിധ രൂപത മെത്രാന്മാരെത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ
ടോണി നീലങ്കാവിൽ, പാലാ രൂപത വികാരി ജനറാൾ മോൺ. ജോസ ഫ് മലേപറമ്പിൽ, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, എകെസിസി രൂപത ഡയ റക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഇൻഫാം ഗ്ലോബൽ ഡയറക്‌ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, കമ്മീഷൻ ഫോർ എക്യുമെനിസം സെക്രട്ടറി ഫാ. തോമസ് തയ്യിൽ തുടങ്ങിയ വൈദികരും വൈദികവിദ്യാർഥികളും അല്‌മായരും തുടങ്ങി അമ്പതോളം പേർ പന്തലിലെത്തി.
മുനമ്പത്തെത്തിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ എന്നപോലെയെന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നിരാഹാര സമരം അനുഷ്‌ഠിക്കുന്ന
മുനമ്പത്തെത്തിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ എന്നപോലെയെന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നിരാഹാര സമരം അനുഷ്‌ഠിക്കുന്ന
മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിൻ്റെ കാതലെന്നും സർക്കാർ മുനമ്പം വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരാപ്പുഴ അതിരൂപത മീഡിയ ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, ഫൊറോന വികാരിമാർ, കൊച്ചി രൂപത കുമ്പളങ്ങി ഫൊറോനയിൽനിന്നുള്ള വൈദികർ, കൊച്ചി രൂപത കെഎൽസിഎ അംഗങ്ങൾ, കെആർ എൽസിസി സംസ്ഥാന സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, വിശ്വഹിന്ദു മഹാസംഘം സംസ്ഥാന പ്രസിഡൻ്റ വെണ്ണിയൂർ ഹരീന്ദ്രനാഥ്, മഹിളാ

കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി എന്നിവരും പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, പ്രൊക്യുറേറ്റർ ഫാ. വർഗീസ് കുത്തൂർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഗ്ലോബൽ മാ തൃവേദി പ്രസിഡൻ്റ ബീന ജോഷി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡ ന്റ് ഡോ. ജോബി കാക്കശ്ശേരി തുടങ്ങിയ വൈദിക- സന്യസ്‌ത- അല്‌മായ സംഘം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
0 Comments