വിദ്യാര്‍ത്ഥികള്‍ക്ക് ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.



അമ്മയുടെ സ്മരണകള്‍ ഇരമ്പിയ വേദിയില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്ത് റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ മകന്‍. 
 
ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പേരില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളാണ് മകന്‍ റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എന്‍. രാജേന്ദ്രന്‍ വിതരണം ചെയ്തത്.  



ലളിതാംബിക അന്തര്‍ജ്ജനം സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശാന്തിഭവനില്‍ അന്തര്‍ജന സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്.

പഠനത്തില്‍ മികവുപുലര്‍ത്തിയ ഓരോ വിദ്യാര്‍ത്ഥിക്കും പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും ആണ് വിതരണം ചെയ്തത്. അമ്മയുടെ സാഹിത്യകൃതികളില്‍ നിന്നുള്ള റോയല്‍റ്റി ഉപയോഗിച്ചാണ് പഠനത്തില്‍ മികവ് പുലര്‍ത്തുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് എല്ലാവര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് അന്തര്‍ജന സ്മാരക ട്രസ്റ്റ് പ്രസിഡണ്ടും കഥാകാരിയുടെ ഇളയ മകനുമായ എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്(റിട്ട) പറഞ്ഞു.

സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡണ്ട് എന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി  സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, ബേബി അഗസ്റ്റിന്‍ എര്‍ത്തയില്‍, ജയചന്ദ്രന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments