പിതാവിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ പിതാവിന്റെ ഓര്‍മ്മയില്‍ സ്‌നേഹദീപത്തിന് കൈത്താങ്ങായി ആരംപുളിക്കല്‍ കുടുംബം. മാത്യു ആരംപുള്ളിക്കലിന്റെ എഴുപത്തിയഞ്ചാം ജന്മദിനവും പത്താം ചരമവാര്‍ഷികദിനത്തോടും അനുബന്ധിച്ച് സഹധര്‍മ്മിണി ഓമന മാത്യുവും കുടുംബാംഗങ്ങളും ചേര്‍ന്ന് ജില്ലാ
പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിയിലേക്ക് എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഓര്‍മ്മയില്‍ എഴുപത്തിഅയ്യായിരം രൂപ കൈമാറി. കൊഴുവനാല്‍ സ്‌നേഹദീപത്തിലേക്കാണ് തുക കൈമാറിയത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മാത്യു
ആരംപുളിക്കലിന്റെ സഹധര്‍മ്മിണി ഓമന മാത്യുവില്‍ നിന്നും തുക സ്വീകരിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി
പൊയ്കയില്‍, കൊഴുവനാല്‍ സ്‌നേഹദീപം ട്രഷറര്‍ ജഗന്നിവാസ് പിടിക്കാപറമ്പില്‍, സതീശ് പൈങ്ങനാമഠം, റിജോ നെല്ലിപ്പുഴ, അനീഷ് മാത്യു ആരംപുളിക്കല്‍, അജീഷ് ആരംപുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments