പ്രായം തളര്‍ത്താത്ത സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്.... ''വി.സി. സാര്‍'' മൈതാനത്ത്, താരങ്ങള്‍ക്ക് ആവേശം.



സുനില്‍ പാലാ

പ്രായം തളര്‍ത്താത്ത സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പാലായുടെ സ്വന്തം ''വി.സി. സാര്‍'' കളിമൈതാനത്തെത്തി. 
 
നീണ്ട അരനൂറ്റാണ്ടിനപ്പുറം കായിക അധ്യാപകനും പരിശീലകനുമായി പ്രവര്‍ത്തിച്ച വി.സി ജോസഫ് പ്രായത്തിന്റെ പങ്കപ്പാടുകള്‍ വകവയ്ക്കാതെയാണ് പുതുതലമുറയുടെ കായിക പ്രകടനം കാണാന്‍ ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയത്.

86 കാരനായ വള്ളിച്ചിറ വാലിയില്‍ വി.സി ജോസഫ് എന്ന പരിചയക്കാരുടെ ''വി.സി സാറിന്'' കളിത്തട്ടില്‍ ആയിരക്കണക്കിന് ശിഷ്യരുണ്ട്.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്ളോമ കോഴ്സ് കഴിഞ്ഞ് ഗ്വാളിയോറില്‍ നിന്ന് അത്ലറ്റിക്സില്‍ പ്രത്യേക പരിശീലനവും നേടിയ ശേഷം 28-ാം വയസില്‍ വിളക്കുമാടം സെന്റ്ജോസഫ് ഹൈ സ്‌കൂളില്‍ കായിക അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 15 വര്‍ഷം അവിടെ തുടര്‍ന്നു. തുടര്‍ന്നുള്ള 15 വര്‍ഷം പാലാ സെന്റ്തോമസ് ഹൈസ്‌കൂളിലായിരുന്നു.

വിരമിച്ചശേഷം 22 വര്‍ഷത്തോളം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കായിക താരങ്ങളെ പരിശീലിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് കാല്‍മുട്ടുകള്‍ക്ക്  ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് വി.സി സാര്‍ പരിശീലക കുപ്പായം അഴിച്ചത്.നിരവധി ദേശീയ-അന്തര്‍ദേശീയ താരങ്ങളുടെ ഗുരുവാണ് ഇദ്ദേഹം. അന്നക്കുട്ടിയാണ് ഭാര്യ. ജാനീസ്, നെല്‍സണ്‍, സുനില്‍ജോസഫ് എന്നിവരാണ് മക്കള്‍. ഇന്നലെ സ്റ്റേഡിയത്തില്‍ വി.സി. സാറിനെ കാണാന്‍ ഇന്ത്യന്‍ നേവി അത്‌ലറ്റിക് ടീം കോച്ച് ആയ അരുണ്‍ കെ. ജോസഫ് ഉള്‍പ്പെടെ നിരവധി ശിഷ്യരെത്തിയിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments