അധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു. പരിക്കേല്‍പ്പിക്കുന്ന ട്രാക്ക്..



കായികമേളയില്‍ കുട്ടികള്‍ക്ക് കൂട്ടായെത്തിയ ഒരധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു. 
 
കൈക്കും മുഖത്തും പൊള്ളലേറ്റ അധ്യാപികയ്ക്ക് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുള്ള മെഡിക്കല്‍ എയ്ഡ്‌പോസ്റ്റില്‍ ചികിത്സ നല്‍കി.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇരുപതോളം കായികതാരങ്ങളാണ് പരിക്കേറ്റ് മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ ചികിത്സയ്‌ക്കെത്തിയത്. തകര്‍ന്ന സിന്തറ്റിക് ട്രാക്കില്‍ കാലുരഞ്ഞും വീണുമാണ് മിക്ക കായികതാരങ്ങള്‍ക്കും പരിക്കേറ്റത്. 
 


 
സ്റ്റേഡിയത്തിന്റെ കവാടത്തില്‍ തന്നെയുള്ള മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍  രണ്ട് നേഴ്സുമരുടെ സേവനം എപ്പോഴുമുണ്ട്. തൊട്ടടുത്തുതന്നെ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ പരിക്കുകളെല്ലാം തന്നെ സെന്ററിലെ നേഴ്സുമാരായ രാജേഷ്‌കുമാറും ജാസ്മിന്‍ ജോസും ചേര്‍ന്ന് പരിഹരിക്കും.സാരമായ പരിക്കേറ്റവരെ ഉടനടി പാലാ ജനറല്‍ ആശുപത്രിയിലെത്തിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്.

 
കഴിഞ്ഞ രണ്ടുദിവസത്തിനിടെ കാര്യമായി പരിക്കേറ്റവരാരും സമീപിച്ചിട്ടില്ലെന്ന് നഴ്സിങ് അസിസ്റ്റന്റ് രാജേഷ് കുമാര്‍ പറഞ്ഞു. സ്റ്റേഡിയത്തിലെ മെഡിക്കല്‍ സെന്ററിന്റെ സേവനം കായിക താരങ്ങള്‍ക്ക് ഏതായാലും അനുഗ്രഹമായിരിക്കുകയാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments