കിണറ്റില്‍ അകപ്പെട്ട പൂച്ചക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന

 
കിണറ്റില്‍ അകപ്പെട്ട പൂച്ചക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന. തൊടുപുഴ അമ്പലം ബൈപാസ് റോഡില്‍ താമസിക്കുന്ന റിട്ട. പ്രൊഫ. ആര്‍.കെ പിള്ളയുടെ വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച രാവിലെ 11 ഓടെ പൂച്ചക്കുഞ്ഞ് വീണത്. കിണറ്റില്‍ നിന്നും പൂച്ചക്കുട്ടിയുടെ കരച്ചില്‍ കേട്ട സ്ഥലമുടമ
 തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സേനാംഗങ്ങളിലൊരാള്‍ കിണറ്റിലിറങ്ങി കുടുക്കുപയോഗിച്ച് പൂച്ചക്കുഞ്ഞിനെ പുറത്തെത്തിച്ചു. പിന്നീട് കുടുക്കഴിച്ച് അമ്മപ്പൂച്ചയ്ക്കരികിലേയ്ക്ക് കുഞ്ഞിനെ തുറന്നു
 വിടുകയും ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍, ഫയര്‍ ഓഫീസര്‍മാരായ അനില്‍ നാരായണന്‍, എം.കെ.ബിനോദ്, ജസ്റ്റിന്‍ ജോയ്, പി.ടി.ഷാജി എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments