സുനില്‍ പാലാ
പാലാ നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള നടപ്പാതയിലെ കൈയ്യേറ്റം തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് ബോധ്യപ്പെട്ടുവെന്നും നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ ഈ കൈയ്യേറ്റം ഒഴിപ്പിച്ചിരിക്കുമെന്നും ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചു.
ഇന്നലെ കൗണ്‍സില്‍ യോഗം ആരംഭിച്ചയുടന്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയാണ് വിഷയം കൗണ്‍സില്‍ യോഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. കൈയ്യേറ്റം ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതോടെയാണ് പ്രശ്‌നം തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും താന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചുവെന്നും ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ കൗണ്‍സിലിനെ അറിയിച്ചത്.
നിയമവിരുദ്ധമായാണ് ഒരു വ്യാപാരസ്ഥാപനം ഫുട്പാത്ത് കൈയ്യേറിയിട്ടുള്ളത്. ഇത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം നടപ്പാതയിലെ അനധികൃത സ്ലാബും മാറ്റേണ്ടതുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ഇവ മാറ്റിയിരിക്കും. ഇത്തരം അനധികൃത കൈയ്യേറ്റങ്ങള്‍ ഒരു കാരണവശാലും നഗരസഭാ അധികാരികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

റവന്യു അധികാരികളുടെ മൂക്കിന്‍തുമ്പില്‍ ഇങ്ങനെയൊരു കൈയ്യേറ്റം നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതാണ് വിചിത്രമായത്. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ഇത് സംബന്ധിച്ച് തുടരെ പരാതികള്‍ കൊടുക്കുകയും നഗരസഭയില്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് കിട്ടിയ മറുപടിയില്‍ ഈ ഭാഗത്ത് നടപ്പാതയില്‍ കൈയ്യേറ്റമുണ്ടെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ധര്‍ണ്ണാസമരം ഇന്ന്
നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് രാവിലെ 10 ന് അനധികൃത നിര്‍മ്മാണമുള്ള സ്ഥലത്ത് ഒറ്റയാള്‍ സമരം നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ മുന്നറിയിപ്പ് നല്‍കി.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments