പിതൃതര്‍പ്പണത്തിന് ക്ഷേത്രങ്ങളൊരുങ്ങി.
ശ്രീനാരായണ ഗുരുദേവ തൃക്കൈകളാല്‍ പ്രതിഷ്ഠിതമായപുണ്യ പ്രസിദ്ധമായ ഇടപ്പാടി ആനന്ദ ഷണ്മുഖക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തുലാമാസ വാവുബലി വെള്ളിയാഴ്ച (നവംബര്‍ 1) മേല്‍ശാന്തി സനീഷ് വൈക്കത്തിന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ 6 ന് ആരംഭിക്കും.
ബലിതര്‍പ്പണത്തിനും ക്ഷേത്രത്തില്‍ ഒറ്റ നമസ്കാരം, കൂട്ട നമസ്ക്കാരം, ഇവ നടത്തുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങള്‍ ഏര്പ്പെടുത്തിയിതായി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല് അറിയിച്ചു.
ഏഴാച്ചേരി 158-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ ഗുരുമന്ദിരത്തില്‍ വിപിന്‍ദാസ് ശാന്തികളുടെ നേതൃത്വത്തില്‍ തുലാമാസ വാവുബലി നടത്തുമെന്ന് സെക്രട്ടറി ദിവാകരന് കൈപ്പനാനിക്കല്‍ അറിയിച്ചു.
ഒറ്റ നമസ്കാരം, കൂട്ട നമസ്ക്കാരം ഇവ നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 ന് ആരംഭിക്കും. വിശേഷാല്‍ ഗുരുപൂജയുമുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments