ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദീൻ കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ സിറ്റിങ് നടത്തി. ഏഴു ഹർജികൾ പരിഗണിച്ച സിറ്റിങ്ങിൽ നാലെണ്ണം തീർപ്പാക്കി. മൂന്നുകേസുകൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി.
എസ്.ബി.ഐ. കോടിമത ബ്രാഞ്ചിൽ നിന്നു മകനുവേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പ പണമടച്ചു തീർപ്പാക്കിയിട്ടും ഈടായി നൽകിയ വസ്തുവിന്റെ ആധാരം മടക്കിനൽകിയില്ല എന്ന കോട്ടയം ഇൗരയിൽകടവ് സ്വദേശിയുടെ പരാതിയിൽ നടപടിക്രമങ്ങൾ
പൂർത്തിയാക്കി എത്രയും വേഗം ആധാരം ബാങ്ക് മടക്കി നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട തർക്കം സംബന്ധിച്ചു കോട്ടയം മുട്ടപ്പള്ളി സ്വദേശി
നൽകിയ പരാതി, കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജമാ അത് പള്ളി പരിപാലന സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നൽകിയ പരാതി,
എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്റ്റർ ചെയ്തിട്ടും ജോലി ലഭിച്ചില്ലെന്നു കാട്ടി മുണ്ടക്കയം സ്വദേശി നൽകിയ പരാതി എന്നിവയും സിറ്റിങ്ങിൽ തീർപ്പാക്കി.
0 Comments