കള്ള് ഷാപ്പുകളുടെ ദൂര പരിധി എടുത്തുകളയുക, ടൂഡി പാർലറുകൾ അനുവദിക്കുക, അടഞ്ഞുകിടക്കുന്ന ഷാപ്പുകൾ തുറക്കാനുള്ള നടപടി സ്വീകരിക്കുക,അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴിലാളികൾക്ക് 3000 രൂപ പ്രതിമാസം നൽകുക, ബാറുകളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പാലാ എക്സൈസ് ഓഫീസിന് മുമ്പിൽ സായാഹ്ന ധർണ നടത്തി .
മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക്. ചെത്ത് തൊഴിലാളി യൂണിയൻ
ജനറൽ സെക്രട്ടറി പി കെ ഷാജകുമാർ, എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് എം ജി ശേഖരൻ, മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ,. എം റ്റി സജി, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഡോ. അനീഷ് തോമസ്,. പി എൻ ദാസപ്പൻ, എ ജി രാമചന്ദ്രൻ,കെ ബി അജേഷ്, സലിൻ റ്റി ആർ, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .
0 Comments