ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടിന്റെ ചെറുപ്പം

 
ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത
 പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം. ഭൂപടമെടുത്ത് മേശപ്പുറത്ത് നിവർത്തിയാൽ ഭൂലോകത്തിന്‍റെ ഒരറ്റത്താണെന്ന് തോന്നും. കടലിലേക്ക് കിനിഞ്ഞിറങ്ങും പോലെ കേരളമെന്ന കുഞ്ഞുനാട്.
 ഐക്യകേരളത്തിന് വേണ്ടിയുള്ള മുറവിളിക്കൊടുവിലായിരുന്നു പിറവി. മലയാള ഭാഷയുടെ മാത്രമല്ല, മതിലില്ലാത്ത മനസ്സുകളുടേയും മതേതര മൂല്യങ്ങളുടേയും കലവറയായിരുന്നു എന്നും കേരളം. കാലത്തിന്‍റെ കുതിപ്പിൽ എങ്ങും എവിടെയും ഒന്നാമതെത്താൻ നാട് ഒത്തൊരുമിച്ച് കൈകോര്‍ത്ത എത്രയെത്ര ഏടുകൾ.  അക്ഷരം പഠിച്ച് സാക്ഷരതയിൽ ഒന്നാമതെത്തി, രാഷ്ട്രീയ ധാരണകൾ കെട്ടിപ്പടുത്ത്
 മാതൃകയായി, രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിൽ ഓടിയോടി മുന്നിലെത്തി, അങ്ങനെ നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ മലയാളക്കരക്ക് സ്വന്തമായി. കേരളത്തിന്‍റെ അറുപത്തെട്ടിന്‍റെ ചെറുപ്പം പക്ഷെ ഇപ്പോൾ വെല്ലുവിളികളുടേത് കൂടിയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും
 മതേതരത്വത്തിന്‍റെ മേൽക്കുപ്പായത്തിലും ആശങ്കയുടെ നേരിയ നിഴൽപ്പാടുണ്ട്. മനുഷ്യമനസുകൾക്ക് ചുറ്റും കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിന്‍റെ മതിലുകളും മുറിപ്പാടുകളുമുണ്ട്. വൻ വികസനത്തിലേക്ക് കുതിക്കുമ്പോൾ പിന്നോട്ട് വലിക്കാൻ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാണാകുരുക്കുണ്ട്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments