ഈരാറ്റുപേട്ടയുടെ കുതിപ്പിന് നടുനായകത്വം വഹിച്ചത് പൂഞ്ഞാര്‍ എസ്.എം.വി സ്‌കൂളാണെങ്കില്‍ അതിന്റെ അമരത്ത് കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി കായിക അധ്യപകനായി തിളങ്ങിയത് ജോസിറ്റ് ജോണാണ്.
മാതൃകലാലയത്തെ ഇത്രനാള്‍ കൈപിടിച്ചുയര്‍ത്തിയ ഇദ്ദേഹം ഈ വര്‍ഷം പടിയിറങ്ങുകയാണ്; നീണ്ട മൂന്നരപതിറ്റാണ്ടിന്റെ സേവന സപര്യ കൈമുതലാക്കിക്കൊണ്ട്.
ദേശീയ-അന്തര്‍ദേശീയ കായിക താരമായിരുന്ന ജോസിറ്റ് 1990 -ലാണ് എസ്.എം.വി സ്‌കൂളില്‍ കായിക അധ്യാപകനായി സേവനം തുടങ്ങയത്. സ്പോര്‍ട്സിലെ അതികായനായിരുന്ന കേണല്‍ ജി.വി രാജയുടെ മാതൃവിദ്യാലയത്തെ മികച്ച കായിക കേന്ദ്രമായി ഉയര്‍ത്താന്‍ ജോസിറ്റ് ജോണിന് കഴിഞ്ഞു.
കഴിഞ്ഞ 35 വര്‍ഷത്തിനുള്ളില്‍ നിരവധി ദേശീയ- അന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുത്തശേഷമാണ് ഈ കായികാധ്യാപകന്‍ വിരമിക്കുന്നത്. സംയുക്ത കായിക അധ്യാപക സംഘടനയുടെ മികച്ച അധ്യാപകനുളള പുരസ്‌ക്കാരം 5 തവണ നേടിയതുള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കുമാരമംഗലം സെന്റ് പോള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്‍സിയാണ് ഭാര്യ. ഡോ.ജോസ്ലിന്‍ (ഇന്ത്യന്‍ ആര്‍മി) ,ജോഷ്, ജസ് വിന്‍ എന്നിവരാണ് മക്കള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments