തങ്കച്ചന്‍ മാത്യു കറക്ടാ പറഞ്ഞത്, പിള്ളേര് തകര്‍ത്തു



ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് കണ്ടപ്പോഴെ കോച്ച് തങ്കച്ചന്‍ മാത്യു പറഞ്ഞു; ''ഇപ്പോഴിതാ ഇവിടെ രണ്ട് മത്സരങ്ങള്‍ നടക്കും. എന്റെ ശിഷ്യരായ മുഹമ്മദ് സ്വാലിഹും ജോയലും സാബിന്‍ ജോര്‍ജ്ജും അമല്‍ ആന്‍ഡ്രൂസുമൊക്കെ പങ്കെടുക്കും. സ്വര്‍ണ്ണവും വെള്ളിയും അവര്‍ പങ്കിട്ടെടുക്കും''. കായിക ഗുരു തങ്കച്ചന്‍ മാത്യുവിന്റെ പ്രവചനം അരമണിക്കൂറിനുള്ളില്‍ അന്വര്‍ത്ഥമായി! 
 


ഇന്നലെ നടന്ന 400 മീറ്റര്‍ മത്സരങ്ങളില്‍ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് സ്വാലിഹ് സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 400 മീറ്ററില്‍ പുതിയ റെക്കോര്‍ഡ് സ്വര്‍ണം നേടി. ഇതേ വിഭാഗത്തില്‍ പാലാ  സെന്റ് തോമസ് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ജോയല്‍ പോള്‍ വെള്ളിയും നേടി. ഇതോടെ മുഹമ്മദ് സ്വാലിഹ് 1500, 800, 400 മീറ്റര്‍ ഇനങ്ങളില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി. 
 
400 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സാബിന്‍ ജോര്‍ജ് സ്വര്‍ണവും, പാലാ സെന്റ് തോമസിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമല്‍ ആന്‍ഡ്രൂസ് വെള്ളിയും  നേടി. 

ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാല സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഓഫ്സന  അജയകുമാര്‍ ഒന്നാം സ്ഥാനവും ഭരണങ്ങാനം സെന്‍മേരിസ് ഹൈസ്‌കൂളിലെ നന്ദന ബൈജു വെള്ളിയും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ 1500 മീറ്റര്‍ മത്സരത്തില്‍ പാലാ സെന്‍മേരിസ് ഹൈസ്‌കൂളിലെ ആന്‍ മരിയ ജോണ്‍ 1500 മീറ്ററില്‍ പുതിയ റെക്കോര്‍ടോടെ  സ്വര്‍ണം നേടി. ഇതോടെ ആന്‍ മരിയ ജോണ്‍ 800,1500, 3000 മീറ്റര്‍ എന്നീ ഇനങ്ങളില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി.


 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ മത്സരത്തില്‍ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ രാജു ഒന്നാം സ്ഥാനവും സെന്റ് തോമസ് ഹൈസ്‌കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമല്‍ ആന്‍ഡ്രൂസ് വെള്ളിയും നേടി. ഇന്നലെ നടന്ന 3000 മീറ്റര്‍ മത്സരത്തിലും ഷാരോണ്‍ രാജു സ്വര്‍ണ്ണം നേടിയിരുന്നു.

400 മീറ്റര്‍ 800 മീറ്റര്‍ 1500 മീറ്റര്‍ 3000 മീറ്റര്‍ മത്സരങ്ങളില്‍ സ്വര്‍ണം നേടിയ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെയും  പാലാ സെന്‍മേരിസ് ഹൈസ്‌കൂളിലെയും താരങ്ങള്‍ അല്‍ഫോന്‍സാ അത്റ്റ്‌ലറ്റിക് അക്കാദമിയില്‍ ഡോ. തങ്കച്ചന്‍ മാത്യുവിന്റെ കീഴില്‍ പരിശീലനം നേടുന്നവരാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments