ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ഫൈസൽ ഷെരീഫ് (40), ഈരാറ്റുപേട്ട അരുവിത്തുറ ചെറപ്പാറ കോളനിയിൽ തൈപ്പറമ്പിൽ വീട്ടിൽ മാഹിൻ ലത്തീഫ് (37) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം
ഈരാറ്റുപേട്ട മാർക്കറ്റ് ഭാഗത്തുള്ള വീടിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന Super Aceവണ്ടിയുടെ 7,500 രൂപ വില വരുന്ന ബാറ്ററി മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിൽ ആളുകൾ വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തുകയും ഫൈസൽ
ഷെരീഫിനെ ഇവിടെനിന്ന് പിടികൂടുകയും, രക്ഷപെട്ട മാഹിൻ ലത്തീഫിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ക്രോസ് വേ പാലത്തിനു സമീപത്തു നിന്ന് പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ
മാരായ ദീപു ടി.ആർ, സജി കെ.പി, പ്രകാശ് ജോർജ്, ആന്റണി മാത്യു,ഷാജി കുമാർ,സി.പി.ഓ മാരായ ഷാജി ചാക്കോ, സുനീഷ് എം.കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫൈസൽ
ഷെരീഫിനും, മാഹിനും ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
0 Comments