സംസ്ഥാനത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ ന്യായാധിപനായി നീലൂരുകാരൻ.... അഡ്വ.ജോബിൻ സെബാസ്റ്റ്യന്റെ നിയമനം പാലായ്ക്കും അഭിമാനം
തൊടുപുഴ ജില്ലാ കോടതിയിൽ അഭിഭാഷകനായിരിക്കെ 2014 മാർച്ച് 14ൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസിൽ നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. തിരുവനന്തപുരം മാവേലിക്കര എന്നീ സ്ഥലങ്ങളിൽ അഡീഷണൽ ജില്ലാ ജഡ്ജി ആയും മൂവാറ്റുപുഴ
വിജിലൻസ് കോടതി ജഡ്ജി ആയും തലശ്ശേരി ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരുവാറ്റ ജിഷ്ണു വധക്കേസ്, കല്ലറ ജസീന ജ്വല്ലറി കൊല കേസ്, മാവേലിക്കര പെട്രോൾ പമ്പിലെ കൊലപാതക കേസ്
തുടങ്ങി നിരവധി സുപ്രധാന കേസുകളിൽ വിധി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കേരള ഹൈക്കോടതിയിൽ രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) ആയി പ്രവർത്തിച്ചുവരികയായിരുന്നു. പാല നീലൂർ
സ്വദേശിയായ ജോബിൻ സെബാസ്റ്റ്യൻ, മംഗലത്തിൽ എം ഡി സെബാസ്റ്റ്യന്റെയും ഗ്രേസിയുടേയും മകനാണ്. ഭാര്യ; ഡാലിയ. മക്കൾ; തെരേസ, എലിസബത്ത്, ജോസഫ്.
0 Comments