ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്താൻ നമുക്കാവണമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു.ക്യാൻസറിനെ പ്രതിരോധിക്കുന്ന സമൂഹങ്ങളെ രൂപപ്പെടുത്താനുള്ള പാതയിൽ കാരിത്താസ് ഇന്ത്യയുടെ ആശാകിരണം ക്യാൻസർ സുരക്ഷാ യജ്ഞം ഏറെ ശ്രദ്ധേയമായ പങ്കു വഹിക്കുന്നതായും ഫാ. കിഴക്കേൽ പറഞ്ഞു
പാലാ സോഷ്യൽ വെൽഫെയർ സൊസെറ്റിയും പാലാ ചേർപ്പുങ്കൽ മാർ സ്ലിവാ മെഡിസിറ്റിയുമായി ചേർന്ന് മണ്ണയ്ക്കനാട് പാരീഷ് ഹാളിൽ സംഘടിപ്പിച്ച ജീവിത ശൈലി ബോധന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ. കിഴക്കേൽ. എസ്.
മണ്ണയ്ക്കനാട് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.സ്ക്കറിയ മലമാക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫീസർ മെർലി ജെയിംസ്, സോണൽ കോർഡിനേറ്റർ ലിജി
ജോൺ,സ്വാശ്രയസംഘം ഭാരവാഹികളായ ഷാൻ്റി മാത്യു,ജെയ്ൻ ജി തുണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി അസി.കൺസൾട്ടന്റ് ഡോ. രവി ശങ്കർ റ്റി.ആർ സെമിനാറിന് നേതൃത്വം നൽകി.
0 Comments