ട്രെയിൻ യാത്രക്കാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ കോട്ടയം റയിൽവേ സ്റ്റേഷൻ്റെ രണ്ടാം കവാടം നവംബർ ആദ്യവാരം തുറന്നു കൊടുക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കോട്ടയം പാർലമെൻ്റ്
മണ്ഡലത്തിലെ വിവിധ റയിൽവേ സ്റ്റേഷനുകളുടെ വികസനത്തെ സംബന്ധിച്ചും യാത്രാക്ലേശം പരിഹരിക്കുന്നതിനെ കുറിച്ചും ശബരിമല തീർത്ഥാടകരായി എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി
കോട്ടയത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവേശന കവാടത്തിൻ്റെ
നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതിനു ശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്തും.
0 Comments