റോക്‌സി മാത്യു കോള്‍ കോട്ടയത്തിന്റെ കോഹിന്നൂര്‍ രത്‌നം - മാണി സി. കാപ്പന്‍



രാജ്യത്ത് ശാസ്ത്രസാങ്കേതിക മേഖലയില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ രാഷ്ട്രീയ വിജ്ഞാന്‍ പുരസ്‌കാരം നേടിയ പാലാ സ്വദേശി റോക്സി മാത്യു കോളിന് കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരം. 
 
ഭരണങ്ങാനം വിലങ്ങുപാറ ഇടമറ്റം കൊല്ലംപറമ്പില്‍ മാത്യു കുര്യന്റെയും ലൈല മാത്യുവിന്റെയും മകനായ ഇദ്ദേഹത്തെ വീട്ടിലെത്തിയാണ് ഗാന്ധിദര്‍ശന്‍ വേദി പ്രവര്‍ത്തകര്‍ ആദരിച്ചത്.

ശാസ്ത്രസാങ്കേതികരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ച റോക്‌സി മാത്യു കോള്‍ കോഹിന്നൂര്‍ രത്‌നമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.


ചടങ്ങില്‍ ഗാന്ധി ദര്‍ശന്‍വേദി ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഏ.കെ. ചന്ദ്രമോഹന്‍, അഡ്വ. എ.എസ്. തോമസ്, ആര്‍. പ്രേംജി, എത്സമ്മ ജോസഫ്, കെ.റ്റി തോമസ്, ലിസ്സി സണ്ണി, തോമസ് താളനാനി, സോണി ഓടച്ചുവട്ടില്‍, സോബി ജയിംസ് ചൊവ്വാറ്റുകുന്നേല്‍, സുകു വാഴമറ്റം, മാത്യു കാക്കാനി, എം.പി. കൃഷ്ണന്‍ നായര്‍, ചന്ദ്രപ്രകാശ് കെ.എന്‍, ഗീതാ ചന്ദ്രപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.



വയനാട് പോലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധ അനിവാര്യം - ഡോ. റോക്‌സി മാത്യു കോള്‍.

വയനാടിന്റെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശ്രദ്ധ ആവശ്യമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോള്‍ പറഞ്ഞു. ആഗോള താപന വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണ് കാലവര്‍ഷത്തില്‍ കിട്ടുന്ന മൊത്തമായ മഴ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്യുന്നതിലൂടെ കാണുന്നത്.  

1950 മുതല്‍ ഇതുവരെയുള്ള മഴയളവ് നോക്കിയാല്‍ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും കൂടിയിട്ടുണ്ട്. അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് പാലാ-കോട്ടയം ഉള്‍പ്പെട്ട മദ്ധ്യകേരളത്തിലാണെന്നും റോക്‌സി മാത്യു കോള്‍ പറഞ്ഞു. ത

കാലാവസ്ഥ വ്യതിയാനം ഒരു ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ പ്രത്യാഘാതവും പരിഹാരമാര്‍ഗ്ഗങ്ങളും പ്രാദേശികമാണ്. അതുകൊണ്ട് ഓരോ പ്രദേശത്തിനും, അത് പഞ്ചായത്ത് തലത്തില്‍ തന്നെ വിലയിരുത്തല്‍ നടത്തിവേണം പദ്ധതികള്‍ നടപ്പിലാക്കാന്‍.

വരും വര്‍ഷങ്ങളിലും കാലാവസ്ഥ മാറ്റങ്ങള്‍ ഇനിയും പല മടങ്ങ് വര്‍ദ്ധിക്കും. അതു കൊണ്ട് ഏറ്റവും അടിയന്തരമായി കാലാവസ്ഥ മാറ്റം മൂലമുള്ള പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനായി പ്രാദേശികമായി തന്നെ ഏല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും റോക്‌സി മാത്യു കോള്‍ പറഞ്ഞു.  




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments