ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പനയ്ക്കപ്പാലം നാൽക്കവലയിൽ തുടർ വാഹന അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ തുടങ്ങി.......

പനയ്ക്കപ്പാലത്ത് നിരവധി വാഹനാപകടവും മരണങ്ങളും സംഭവിച്ചതിനെ തുടർന്ന് പൊതുമരാമത്ത്- പോലീസ് - മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചു. 
പാലത്തിന്റെ ഇരുവശങ്ങളിലും ബാരിക്കേടുകളും റമ്പിൾ ട്രിപ്പുകളും 200 മീറ്റർ ദൂരത്തിൽ മഞ്ഞ വരകളും അപായ സൂചനാ ബോർഡുകളും സ്ഥാപിച്ചു. 
 നിരന്തര വാഹനാപകടങ്ങൾ നടക്കുന്നത് കഴിഞ്ഞ മാസങ്ങളിൽ കൂടിയ മീനച്ചിൽ താലൂക്ക് വികസന സമതിയോഗങ്ങളിൽ   ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ ജോസഫ് എന്നിവർ ചൂണ്ടിക്കാട്ടിയിരുന്നു. 
തുടർന്ന് സമിതി അദ്ധ്യക്ഷൻ കൂടിയായ മാണി സി കാപ്പൻ എം. എൽ. എ  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാണ്  നടപടി വേഗത്തിലാക്കിയത്. തലപ്പലം ഗ്രാമ പഞ്ചായത്ത് ട്രാഫിക് കമറ്റിയിൽ എടുത്ത തീരുമാനപ്രകാരം  കാഴ്ച മറയ്ക്കുന്ന റോഡ് സൈഡിലെ പാഴ്മരങ്ങൾ മുറിക്കാൻ  PWD അധികാരികളെ ചുമതലപ്പെടുത്തി.
പ്ലാശനാൽ റോഡിന്റെ 100 മീറ്റർ ഭാഗവും പാലത്തിനോട് ചേർന്നുള്ള താഴ്ന്ന ഭാഗവും മണ്ണിട്ട് ഉയർത്തി വാഹനങ്ങൾ പരസ്പരം കാണത്തക്ക വിധം  റോഡ് പണി യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നടപടി തുടങ്ങും.ജംഗ്ഷനിൽ റിഫള് ട്റുകൾ സ്ഥാപിക്കും ' പോലീസ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും രാവിലെ 8.30 മുതൽ . 11.00 വരെയുo ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയും ട്രാഫിക് പോലിസിനെ നിയമിക്കുകയും ചെയ്യും. പാലത്തിനോട് ചേർന്ന് കാഴ്ച മറയ്ക്കുന്ന വിധത്തിൽ പടുതാ ഷഡ് കെട്ടി താമസമാക്കിയ കുടുംബത്തെ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കും.
 രാഷ്ട്രീയ  പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ ജോസഫിന്റെ അദ്ധ്വഷതയിൽ കൂടിയ ട്രാഫിക് കമ്മറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം  അഡ്വ. ഷോൺ ജോർജ്ജ് ,
 പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സ്‌റ്റല്ലാ ജോയി മെമ്പർമാരായ അനുപമാ വിശ്വനാഥ് , സതീഷ് കെ.ബി , സുരേഷ് പി.കെ ആനന്ദ് ജോസഫ്,നിഷ ഷൈബി, ബിജു കെ.കെ  വിവിധ സംഘടാ നേതാക്കളായ ബൈജു തയ്യിൽ, പ്രദീപ് ഞള്ളംപുഴ അപ്പച്ചൻ മുതലക്കുഴി, ജോസ് എട്ടൊന്നിൽ, രാധാകൃഷ്ണ മേനോൻ എന്നിവരും  പൊതുമരാമത്ത്- പോലീസ് - വാഹന വകുപ്പ്  ഉദ്യോഗസ്ഥരും പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments