കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി .



 കാപ്പാ ചുമത്തി യുവാവിനെ ജില്ലയില്‍ നിന്നും പുറത്താക്കി. മുട്ടുചിറ  ആയാംകുടി ഭാഗത്ത് മേലേടത്ത് കുഴുപ്പിൽ  വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന അനുരാഗ് (27)എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. 
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ  അടിപിടി, കൊലപാതകശ്രമം, കവർച്ച, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ  തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments