മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ സ്ഥാനിക മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു മാര്‍പാപ്പ. വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം. കൂവക്കാട്ടിനെ അണിയിച്ചതു മാര്‍ ജോസഫ് പൗവത്തില്‍ ഉപയോഗിച്ചിരുന്ന കുരിശുമാല

 
    
 മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കല്‍ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് 3.30ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. 
 ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപതയുടെ മെത്രപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടമാണു പ്രഖ്യാപനം നടത്തിയത്. 
 പാലാ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈദിക ശ്രേഷ്ഠര്‍ അദ്ദേഹത്തിന് അരപ്പട്ടയും മോതിരവും ധരിപ്പിച്ചു. 
 കാലം ചെയ്ത മാര്‍ ജോസഫ് പൗവത്തില്‍ ഉപയോഗിച്ചിരുന്ന കുരിശുമാല മാര്‍ ജോസഫ് പെരുന്തോട്ടം മോണ്‍സിഞ്ഞോര്‍
 കൂവക്കാട്ടിനെ അണിയിച്ചു. അതിരൂപതാ ചാനസലര്‍ ഡോ. ഐസക്ക് ആലഞ്ചേരി മംഗളപത്രം വായിച്ചു. ഫാ. ജെയിംസ് പാലക്കല്‍ നന്ദി പറഞ്ഞു. മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ സഭയുടെ തലവനായ മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നവംബര്‍ 24ന് ചങ്ങനാശേരി കത്തീഡ്രല്‍
 ദേവാലയത്തില്‍ വച്ചും കര്‍ദിനാളായി ഡിസംബര്‍ ഏഴിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ വച്ചും നടത്തപ്പെടും. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിന് 2020 ല്‍ പ്രെലേറ്റ് പദവി നല്‍കി. അല്‍ജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍,
 കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് നൂണ്‍ഷ്യയോടെ സെക്രട്ടറിയായിരുന്നു. 2020ല്‍ ആണു വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തില്‍ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments