ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പാലാ ടൗണിലെ പ്രധാനറോഡുകളിലെ കാഴ്ച മറയ്ക്കുന്ന മരചില്ലകൾ മുഴുവൻ വെട്ടി മാറ്റു മെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു. ഇതോടനുബന്ധിച്ച് ഗവ: ആശുപത്രിക്കവലയിലെ മുൻസ്സിപ്പൽ
കെട്ടിടത്തിൻ്റെ മുകളിലും പാലത്തിൻ്റെ സൈഡിലുമായിനിന്നിരുന്ന മരച്ചില്ലകൾ ഇന്നു നീക്കം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് , കൗൺസിലർമാരായ ബിജി
ജോജോ, തുടങ്ങിയവർ ചെയർമാനോടൊപ്പം നേതൃത്വം നൽകി . ആശുപത്രിക്കവലയിലെ ട്രാഫിക് ഐലൻഡിൻ്റെ അസൗകര്യമായ ഭാഗം പൊളിച്ചു മാറ്റി പുതുക്കിപ്പണിയുന്ന തിന് നടപടി സ്വീകരിക്കുമെന്നുo ചെയർമാൻ പറഞ്ഞു.
0 Comments