ജനം അംഗീകരിച്ച എം.എൽ.എ താനാണെന്ന് മാണി സി.കാപ്പൻ. ബാലിശമായ വാദങ്ങളെ പുച്ഛിച്ചുതള്ളുന്നു.


നിയോജകമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തടയുന്നതിനു ശ്രമിക്കുന്നവർ എന്തെങ്കിലും നടക്കുന്നെങ്കിൽ അതിൻ്റെ ക്രെഡിറ്റും തട്ടിയെടുക്കാനുളള  ശ്രമം വിലപ്പോവില്ലെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. ബഡ്ജറ്റിൽ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് തുക അനുവദിച്ചെങ്കിലും പദ്ധതി തടസപ്പെടുത്തിയിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പദ്ധതിയുടെ ,മുൻഗണനാ ക്രമം തീരുമാനിക്കാൻ സ്ഥലം എം.എൽ.എമാരെ ചുമതലപ്പെടുത്തിയതനുസരിച്ചാണ് ജില്ലാകളക്ടറുടെ നിർദ്ദേശമുണ്ടായത്. അതനുസരിച്ച് സിന്തറ്റിക് ട്രാക്ക് നവീകരണത്തിനുള്ള മറുപടിയും നൽകി. ജനം അംഗീകരിച്ച എം.എൽ.എ താനായതുകൊണ്ടാണ് ജില്ലാകളക്ടർ തൻ്റെ നിർദ്ദേശം തേടിയത്. (കോപ്പി ഇതോടൊപ്പം.). കായിക താരങ്ങൾക്ക് പ്രയോജനപ്പെടുന്ന സിന്തറ്റിക് ട്രാക്ക്,  രാഷ്ട്രീയ വൈരത്തിൻ്റെ പേരിൽ നഷ്ടപ്പെടുത്താനാണോ പുതിയ വിവാദമെന്ന് സംശയിക്കുന്നു. വികസന കാര്യത്തിൽ രാഷ്ട്രീയം പാടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും തൻ്റെ നിർദ്ദേശാനുസരണം ഈ പദ്ധതിക്ക് പണം അനുവദിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും മാണി സി.കാപ്പൻ പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments