പാലാ സ്റ്റേഡിയത്തിന് 7 കോടി ......കൈ നനക്കാതെ മീൻ പിടിക്കുവാൻ മാണി സി. കാപ്പൻ എം.എൽ.എ ശ്രമിക്കുന്നുവെന്ന് കേരളാ കോൺഗ്രസ്സ് എം.... സ്റ്റേഡിയത്തിന് 7 കോടി അനുവദിച്ചു എന്നു പറഞ്ഞ് പറ്റിക്കരുതെന്നും കേരള കോൺ' (എം



പാലാ സ്റ്റേഡിയത്തിന് 7 കോടി ......കൈ നനക്കാതെ  മീൻ പിടിക്കുവാൻ മാണി സി. കാപ്പൻ  എം.എൽ.എ ശ്രമിക്കുന്നുവെന്ന് കേരളാ കോൺഗ്രസ്സ് എം.... സ്റ്റേഡിയത്തിന് 7 കോടി അനുവദിച്ചു എന്നു പറഞ്ഞ് പറ്റിക്കരുതെന്നും
കേരള കോൺ' (എം
 പ്രകൃതിക്ഷോഭത്തിൽ തകർന്ന പാലാ നഗരസഭാ സ്റ്റേഡിയം അറ്റകുറ്റപണികൾക്കായി ഇതു സംബന്ധിച്ച് ഒരധികാരവും ഇല്ലാത്ത ജില്ലാ കളക്ടർക്ക് രേഖാമൂലം നിർദ്ദേശം നൽകിയതായുള്ള പാലാ എം.എൽ.എയുടെ പ്രസ്താവന നാട്ടുകാരെ പറ്റിക്കാനുള്ളതാണെന്ന് കേരളാ കോൺ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ജില്ലാ കളക്ടർക്ക് ഭരണാനുമതി നൽകുവാനോ ടെൻഡർ ചെയ്യുവാനോ ഒരിക്കലും കഴിയില്ല. ബജറ്റിൽ വകയിരുത്തപ്പെട്ടതു കയ്ക്ക് ഭരണാനുമതി ഇതേവരെ ലഭിച്ചിട്ടില്ല.
ധനകാര്യ വകുപ്പാണ് ഭരണാനുമതി നൽകേണ്ടത് സങ്കേതികാനുമതി സ്പോർട്സ് എൻജിനീയറിംഗ് വിഭാഗവുമാണ് നൽകേണ്ടത്.നഗരസഭയുടെ നിരന്തര ഇടപെടലുകൾ വഴി വിശദമായ എസ്റ്റിമേറ്റ് (ഡി.പി.ആർ) ഭരണാനുമതിക്കായി സമർപ്പിച്ചിട്ടേ ഉള്ളൂ എന്നും കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. 
ഭരണാനുമതി പോലും ലഭിക്കാത്ത പണികൾക്ക് ഏഴു കോടി അനുവദിച്ചു എന്നും പറഞ്ഞ് കളക്ടർക്ക് രേഖാമൂലം നിർദ്ദേശം നൽകി എന്നത് വിഡ്ഢിത്വമാണ്.
ബജറ്റ് ദിവസങ്ങളിൽ പോലും നിയമസഭയിൽ ഹാജരാവുകയോ മണ്ഡലത്തിനു വേണ്ടി സംസാരിക്കുവാൻ ലഭിക്കുന്ന സമയം മററു എം.എൽ.എമാർക്ക് നൽകുകയും ചെയ്യുന്ന എം.എൽ എ തെറ്റായ വാർത്തകൾ നൽകി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പാലായിൽ നടന്ന നവകേരള സദസ്സിലോ മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലോ പങ്കെടുക്കുകയോ നാടിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കുകയോ എം.എൽ.എ ചെയ്തിട്ടില്ല.
മുടങ്ങിക്കിടക്കുന്ന നിരവധി പദ്ധതികളുടെ പൂർത്തീകരണത്തിനായി ഒരിടപെടലും നടത്താതെ പാലായെ പിന്നോട്ട് നയിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ധന കാര്യമന്ത്രിയായിരുന്ന കെ.എം.മാണി എല്ലാ എം.എൽ.എ.മാർക്കുമായി നൽകിയ 25 കോടിയുടെ ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചുള്ള ലഘു നിർമ്മാണങ്ങൾ മാത്രമാണ് ഇവിടെ നടത്തുന്നത്. മണ്ഡലത്തിൻ്റെ പൊതുവായ വികസനത്തിനായി ഒരു പുതിയ പദ്ധതിയും വിഭാവനം ചെയ്ത് അംഗീകരിപ്പിച്ച് നടപ്പാക്കുവാനും എം.എൽ.എ  ശ്രമിക്കുന്നില്ല.
എൽ.ഡി.എഫ് ഇടപെടലിൽ നടത്തുന്ന പദ്ധതികൾ തൻ്റെതായി വാർത്തകളിലൂടെ പ്രചരിപ്പിക്കുന്നത് ലജ്ജാവഹമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു.ജോസ് ടോം,പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തു വാൽ, ഷാജു.വി.തുരുത്തൻ ,ആൻ്റോ പടിഞ്ഞാറേക്കര ,ബിജു പാലൂപ്പടവൻ എന്നിവർ പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments