കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ സ്വകാര്യ ബസ് ദേശീയ പാത 183ൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്കേറ്റു, ഇന്ന് ഉച്ചയ്ക്ക് 1.20ന് ആയിരുന്നു അപകടം
കമ്പത്തേക്ക് പോയ റാന്നി സ്വദേശികളുടെ വാഹനത്തിലാണ് ഇടിച്ചത്.കനത്ത മഴയിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വാഴയിൽ എന്ന സ്വകാര്യ ബസിന് പകരം ശക്തി എന്ന പുതിയ ബസ്
ബുധനാഴ്ച്ചയാണ് സർവീസ് ആരംഭിച്ചത്. വാഹനത്തിൽ കുടുങ്ങി കിടന്നവരെ ഹൈവെ പൊലിസും പീരുമേട് അഗ്നിശമന സേനയും ചേർന്ന് പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
0 Comments