താനും ഭാര്യയും ടൂറ് പോവുകയാണെന്ന് ഒരു ബന്ധുവിനോടും തൂങ്ങി മരിക്കാൻ പോവുകയാണെന്ന് മറ്റൊരു ബന്ധുവിനോടും ഫോൺ വിളിച്ചു പറഞ്ഞ ശേഷമാണ് ഭർത്താവ് റോയി ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസിനു ലഭിച്ച വിവരം.... ബന്ധുകൾ റോയിയുടെ അയൽ വാസികളെ വിവരം അറിയിക്കുകയും അവർ പാഞ്ഞെത്തി നോക്കിയ തോടെയാണ് നാടിനെ നടുക്കിയ വിവരം പുറം ലോകം അറിഞ്ഞത്.
സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ഇന്ന് 12 മണിയോടെ ഭാര്യയും ഭർത്താവും വഴക്കുണ്ടാക്കിയെന്നും പറയപ്പെടുന്നു... വഴക്ക് പതിവായിരുന്നൂവെന്നും സൂചനയുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. ഇവരുടെ, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ഏക മകൻ സ്കൂളിൽ പോയിരുന്നു.
കടനാട് കണക്കൊമ്പിൽ റോയി (60)ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്...
മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാഗമാണ് ജാൻസി.
റോയിയെ വിട്ടിൽ തൂങ്ങി മരിച്ച നിലയിലും ജാൻസി യെ വീടിനുള്ളിൽ നിലത്ത് കമഴ്ന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി തൂങ്ങിമരിക്കുകയായിരുന്നു

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments