30000 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ ആവര്‍ത്തന കൃഷി നടത്തും- കൃഷി മന്ത്രി പി പ്രസാദ്.

2025 ല്‍ റബ്ബര്‍ കാര്‍ഷിക മേഖലയില്‍ മുപ്പത്തിനായിരം ഹെക്ടര്‍ സ്ഥലത്ത് ആവര്‍ത്തന കൃഷി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും കൃഷി വകുപ്പിന്റെയും ഓരോ പ്രദേശത്തെ ഫുഡ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന  ശുദ്ധമായ മൂല്ല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് അഗ്രോ സൂപ്പര്‍ ഷോപ്പുകള്‍ സ്ഥാപിച്ചു അതിന്റെ പ്രവര്‍ത്തനം നടന്നു വരികയാണെന്നും മന്ത്രി തുടര്‍ന്നു.
കരൂരില്‍ കര്‍ഷക കൂട്ടായ്മയായ മധുരിമ കരിമ്പ് കൃഷിചെയ്ത് ഉല്‍പാദിപ്പിച്ച ശര്‍ക്കരയുടെ വിപണന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടക സമതി പ്രസിഡന്റ് അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു. 
കണ്‍വീനര്‍ എം റ്റി സജി സ്വാഗതം ആശംസിച്ചു ഫ്രാന്‍സിസ് ജോര്‍ജ് എം പി  ലോഗോ പ്രകാശനം ചെയ്തു. കരൂര്‍ ശര്‍ക്കരയുടെ ആദ്യ വില്പന കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് ശര്‍ക്കര നല്‍കി  ജോസ് കെ മാണി എം പി വിപണന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശര്‍ക്കര ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു.  
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യ പ്രഭാഷണം നടത്തി.  ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ലിസ്സമ്മ ജോസ്, ബാബു കെ ജോര്‍ജ്, പി കെ ഷാജകുമാര്‍,  ബെന്നി മൈലാടൂര്‍,  ജോര്‍ജ് പുളിങ്കാട്,  പ്രശാന്ത് നന്ദകുമാര്‍, സന്തോഷ് കെ ബി പി എ ജോസ്, പാട്രിക്ക്, ജോ ജോസ്, എബ്രഹാം സെബാസ്റ്റ്യന്‍, പരീതുദിന്‍ എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments