പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റിന് 300 ഏക്കർ സ്ഥലം അന്യാധീനപ്പെട്ടിരുന്നത് തിരികെ കിട്ടിയതായി ദേവസ്വം ഭരണ സമിതി അംഗങ്ങൾ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു..... വീഡിയോ ഈ വാർത്തയോടൊപ്പം

പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റിന്  300 ഏക്കർ സ്ഥലം അന്യാധീനപ്പെട്ടിരുന്നത് തിരികെ കിട്ടിയതായി ദേവസ്വം ഭരണ സമിതി അംഗങ്ങൾ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു..... 
പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റിന്റെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിൽ ക്ഷേത്ര വക വസ്തുവിൽ ആദ്യമായി രേഖമൂലം  കരമടച്ചതായി ഭാരവാഹികൾ  . 
ദേവസ്വത്തിന്റെ കയ്യേറ്റം നടത്തിയ ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ 300 ഏക്കർ സ്ഥലമാണ് കഴിഞ്ഞ ദിവസം പൂവരണി 
 ദേവസ്വത്തിന്റേതായി കരമടച്ചത്. 
പൂവരണി ദേവസ്വത്തിന് വാഗമൺ , ഏന്തയാർ, കൂട്ടിക്കൽ ,പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്നുണ്ട്. മുൻ കാല ക്ഷേത്ര ഭരണ സമിതിയിലുണ്ടായിരുന്നവരുടെ  കെടുകാര്യസ്ഥതയും,ഒത്താശയും വഴി ആയിരക്കണക്കിന് ഏക്കർ സ്ഥലമാണ് ദേവസ്വത്തിന് അന്യാധീനപ്പെട്ടു പോയതെന്ന് ഭരണ സമിതി അംഗങ്ങൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
വീഡിയോ കാണാം... 
 എന്നാൽ ക്ഷയിച്ചു പോയ ക്ഷേത്രത്തിന് പുനർജന്മം നല്കുവാനായി ഒരുപറ്റം ആളുകൾ കൂടി . Reg No 13 1 /Iv I 2017 ൽഎന്ന നമ്പരിൽ പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റ് എന്നൊരു സംഘടന രൂപം കൊണ്ടു സംഘടന ഉത്സവം നടത്തിപ്പ് മുതൽ ക്ഷേത്രത്തിന്റെ എല്ലാ വിധ കാര്യങ്ങളും ഏറ്റെടുത്തു.അധികാരമേറ്റതോടെ പൂവരണി
 മഹാദേവ ക്ഷേത്രത്തിന്റേതായ അനാഥമായിക്കിടന്ന വ സ്തുവേറ്റെടുക്കുവാൻ നിയമ പരമായ നടപടികൾ തുടങ്ങി. നിയമ യുദ്ധത്തിനൊടുവിൽ ഒരു മലയുടെ അറ്റ മെന്ന നിലയിൽ 300 ഏക്കറോളം സ്ഥലമാണ്  പൂവരണി ദേവസ്വം ട്രസ്റ്റിന് . ലഭിച്ചത്. ബാക്കിയുള്ള സ്ഥലത്തിനായി നിയമ പോരാട്ടം തുടരുമെന്ന് പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 

ഈ ഉദ്യമത്തിൽ ദേവസ്വത്തിനോട് സഹകരിച്ച കേരള സർക്കാരിനും , ഉദ്യോഗസ്ഥ വൃന്ദത്തിനും പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റ് നന്ദി അറിയിച്ചു.ദേവസ്വം ഭരണ സമിതി, ട്രസ്റ്റ് പ്രസിഡന്റ് എൻ
 എസ്.സുനിൽ കുമാർ ജനറൽ കൺവീനർ കെ.വി.ശങ്കരൻ നമ്പൂതിരി, സെക്രട്ടറി സഞ്‌ജീവ് കുമാർ ഇ എസ്. ശ്രീഭവനം,വൈസ് പ്രസിഡന്റ് ഗിരീഷ് പുറക്കാട്ട്, ഭരണ സമിതിയംഗം മുരളിധരൻ കുരുവിക്കൂട്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments