കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവം...... താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോൺ വിളിച്ചു പറഞ്ഞ ശേഷമാണ് ഭർത്താവ് റോയി തൂങ്ങി മരിച്ചതെന്ന വിവരം പൊലീസിനു ലഭിച്ചു.... സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ഇന്ന് 12 മണിയോടെ ഭാര്യയും ഭർത്താവും വഴക്കുണ്ടാക്കിയെന്നും പറയപ്പെടുന്നു... കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. ഇവരുടെ, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ഏക മകൻ സ്കൂളിൽ പോയിരുന്നു.
കടനാട് കണക്കൊമ്പിൽ റോയി (60)ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്...
മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാഗമാണ് ജാൻസി.
റോയിയെ വിട്ടിൽ തൂങ്ങി മരിച്ച നിലയിലും ജാൻസി യെ വീടിനുള്ളിൽ നിലത്ത് കമഴ്ന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
1 Comments
അനിയന്റെ വീടും സ്ഥലവും കൈവശപ്പെടുത്താനുള്ള ചേട്ടന്റെയും മകന്റെയും നീക്കതിനിടയിൽ പൊലിഞ്ഞത് ഒരു കുടുംബം.. ആര് ആരോടുപറയാൻ..
ReplyDelete