ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ 1 ന് കുറവിലങ്ങാട്ട് നടത്തുമെന്ന് സംഘാടകര്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം👇👇👇
ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. ആറ് സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ ജനപ്രതിനിധികള്‍ ഉള്ളതും രണ്ട് സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് ഭരണം നടത്തുകയും ചെയ്യുന്നു. ഇതിനൊക്കെ കാരണം സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അറിഞ്ഞ് നടപ്പിലാക്കുന്നു എന്നതാണ്. ജനങ്ങള്‍ നല്‍കുന്ന നികുതിപണം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്.
കഴിഞ്ഞ പത്തുവര്‍ഷത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മൂലം ആം ആദ്മി പാര്‍ട്ടിക്ക് ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ പാര്‍ട്ടിയായി വളരാന്‍ സാധിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങളും ഈ മാറ്റങ്ങള്‍ക്കുവേണ്ടി ആഗ്രഹിക്കുന്നവരാണ്. ആറ് പതിറ്റാണ്ടോളം യു.ഡി.എഫ്., എല്‍.ഡി.എഫ്. ഭരണകൂടങ്ങള്‍ വരുത്തിവച്ച കോടിക്കണക്കിന് തുകയുടെ കടം ജനങ്ങള്‍ക്ക് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. എല്ലാ രംഗത്തും ഭീമമായ നികുതി വര്‍ദ്ധനവും വിലക്കയറ്റവും അഴിമതിയും കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ്.
ഈ ദുരിതങ്ങള്‍ക്ക് മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒപ്പം നിലകൊള്ളുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് കുറവിലങ്ങാട് വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രതിനിധി സമ്മേളനം നടക്കും. 4.00 ന് പ്രകടനം തുടര്‍ന്ന് 5.30 ന് പൊതുസമ്മേളനവും കുറവിലങ്ങാട് വച്ച് നടക്കും. കോട്ടയം ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ്, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി നവീന്‍ജി നാദാമണി, മറ്റ് സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments