തലനാട് ഗവ. എല്‍.പി. സ്‌കൂളില്‍ പ്രധാനമന്ത്രി പോഷണ്‍ കിച്ചണ്‍ കം-സ്റ്റോര്‍ റൂം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുലക്ഷം രൂപാ ചെലവഴിച്ച് നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ശ്രീകല നിര്‍വ്വഹിച്ചു.
തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഓള്‍ ഓഫ് ലവ് പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി മുഖ്യപ്രഭാഷണം നടത്തി. ആശാ റിജു, രോഹിണിഭായി ഉണ്ണികൃഷ്ണന്‍, റോബിന്‍ ജോസഫ്, എ.ജെ. സെബാസ്റ്റ്യന്‍, വി. ബിന്ദു, ഷമീല ഹനീഫ, എം.എസ്. ദിലീപ്കുമാര്‍, സി.എം. ഷംല ബീവി, സാജിദ എ. ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments