കഴിഞ്ഞ 60 വര്‍ഷമായി പാലായില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാരഥികളായ ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ നായരും ഭാര്യയും പ്രിന്‍സിപ്പിളുമായ എസ്. ശ്രീകുമാരിയും ദാമ്പത്യ ജീവിതത്തിന്റെ മുപ്പത്തിയൊന്നാം വര്‍ഷത്തിലേക്ക്.
ഇന്നലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഇവരുടെ മുപ്പതാം വിവാഹ വാര്‍ഷിക അനുമോദന സമ്മേളനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ പരിപാടിയില്‍ കെ. ഉണ്ണികൃഷ്ണന്‍ നായരും എസ്. ശ്രീകുമാരിയും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
കേരള കൗമുദിക്കുവേണ്ടി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജും റിപ്പോര്‍ട്ടര്‍ സുനില്‍ പാലായും ചേര്‍ന്ന് ഇരുവര്‍ക്കും ഉപഹാരം സമ്മാനിച്ച് അനുമോദനങ്ങള്‍ നേര്‍ന്നു.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി പാലായില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറുപതാം വാര്‍ഷിക ആഘോഷപരിപാടികള്‍ അടുത്ത വര്‍ഷം വിപുലമായി ആഘോഷിക്കും.
0 Comments