ആത്മാവിനെ അറിയുന്നതാണ് ഉത്തമമായ ഭക്തി - ഷൈലജ രവീന്ദ്രന്‍



ആത്മാവിനെ അറിയുന്നതാണ് ഉത്തമമായ ഭക്തിയെന്ന് ശ്രീനാരായണ ഗുരുദേവന്‍ പലഘട്ടങ്ങളിലായി ലോകജനതയ്ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം സംസ്ഥാന കമ്മറ്റിയംഗം ഷൈലജ രവീന്ദ്രന്‍ പറഞ്ഞു. 

ബാഹ്യമായി കാണുന്നതൊക്കെ വലുതാണെന്ന് നാം അഹങ്കരിക്കേണ്ടതില്ല. സമ്പത്തോ ആള്‍ബലമോ അംഗീകാരങ്ങളോ എന്തുമാകട്ടെ അതൊക്കെ ക്ഷണനേരംകൊണ്ട് ഇല്ലാതെയായിത്തീരാമെന്നും ഷൈലജ രവീന്ദ്രന്‍ തുടര്‍ന്നു.

എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷൈലജ രവീന്ദ്രന്‍. 

 

മീനച്ചില്‍ യൂണിയന്‍ വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, സജീവ് വയല, എം.ആര്‍. ഉല്ലാസ് മതിയത്ത്, കെ.ആര്‍. ഷാജി, രാമപുരം സി.റ്റി. രാജന്‍, സാബു പിഴക്, സജി ചേന്നാട്, സുധീഷ് ചെമ്പന്‍കുളം, അനീഷ് പുല്ലുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാസംഘം യൂണിയന്‍ കണ്‍വീനര്‍ സംഗീത അരുണ്‍ സ്വാഗതവും രാജി ജിജിരാജ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായ മഹാഗുരുമന്ത്ര പുഷ്പാഞ്ജലിയുമുണ്ടായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments