ജില്ലാപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് ഭാരതീയ വിദ്യാമന്ദിരം എയ്ഡഡ് യു.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് നടത്തും.
സ്‌കൂള്‍ മനേജര്‍ എം. ദിലീപ് കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ ഹാളിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സനല്‍ കുമാര്‍, ദീപലത സുരേഷ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ എസ്. നായര്‍ എന്നിവര്‍ പ്രസംഗിക്കും.
0 Comments