പാലാ നഗരസഭ ബഡ്ജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രം - പ്രൊഫ.സതീശ് ചൊള്ളാനി



നഗരസഭ ചെയര്‍മാന്‍ അവതരിപ്പിച്ച ബഡ്ജറ്റ് നിരാശാജനകമാണെന്നും ജനങ്ങളുടെ കൈയ്യടിക്കു വേണ്ടിയുള്ള പൊള്ളയായ ബഡ്ജറ്റാണെന്നും പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.


ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ നിവൃത്തിയില്ലാതെ നട്ടം തിരിയുന്ന നഗരസഭയുടെ ബഡ്ജറ്റ് വികസനത്തെ പിറകോട്ട് കൊണ്ടുപോകുന്നതാണ്. പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂ, നടപ്പിലാക്കുകയില്ല. 2023-24 ലെ ബഡ്ജറ്റിലെ പോലെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ബജറ്റാണ് ഇത്തവണത്തേതെന്നും ഉദാഹരണ സഹിതം പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.

2023-24 ലെ നടപ്പിലാക്കാത്ത പ്രഖ്യാപനങ്ങള്‍ നിരവധിയാണെന്നും പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടുന്നു.

1. ഗവ.ആശുപത്രിക്ക് ക്യാന്‍സര്‍ സെന്റര്‍ കെട്ടിട നിര്‍മ്മാണത്തിന് 2 കോടി
2. ഗവ.ആശുപത്രിക്ക് ഓഫീസ് സമുച്ചയം, ചുറ്റുമതില്‍, പെയിന്റിംഗ് മുതലായവക്ക് -
 1 കോടി 5 ലക്ഷം
3. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആര്യോഗ്യ ഇന്‍ഷുറന്‍സ്-14 ലക്ഷം
4. ഓഫീസ് ലിഫ്റ്റ് - 15 ലക്ഷം
5. എസ്.എസ്.കെ. പദ്ധതിക്ക് ഗ്രാന്റ് - 25 ലക്ഷം
6. മുനിസിപ്പല്‍ ഓഫീസ് റൂഫിംഗ്  - 40 ലക്ഷം
7. ടൗണ്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം-10 ലക്ഷം
8. ഓഫീസ് സോളാര്‍ പാനല്‍-15 ലക്ഷം
തുടങ്ങിയവയാണ് ഇതുവരെയും നടപ്പിലാക്കാത്ത കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍

തെക്കേക്കര ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ മഹാകവി  കുമാരനാശാന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിന് ആവശ്യമായ തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താത്തത് നിരാശാജനകം. കാര്‍ഷിക മേഖലയേയും കൃഷിക്കാരെയും അവഗണിച്ചു. ജൈവ്യ മാലിന്യ നിര്‍മ്മാര്‍ജനത്തിന് പദ്ധതിയില്ല.



ആവശ്യപ്പെട്ടവ:
കന്നുകുട്ടി പരിപാലനത്തിന് - 5 ലക്ഷം
ഭവന പുനരുദ്ധാരണത്തിന് ജനറല്‍- 35 ലക്ഷം
ഹരിത കര്‍മ്മ സേനക്ക്- 4 ലക്ഷം
ജനങ്ങള്‍ക്ക് അധിക ബാദ്ധ്യത ഇല്ലാതെ വരുമാനം കൂട്ടാനുള്ള നടപടികള്‍ വേണം.
നികുതി കുടിശ്ശിഖ, അനുമതിയില്ലാതെ കെട്ടിട നിര്‍മ്മാണം, എക്സ്റ്റന്‍ഷന്‍ തുടങ്ങിയവക്ക് പിഴ ഇടുക, പേ & പാര്‍ക്ക്, പരസ്യ ബോര്‍ഡിന് നികുതി മുതലായവ.
നഗരസഭ ശ്മശാനം ഇലക്ട്രിക് ശ്മശാനമാക്കണം.


കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്നും നഗരസഭ എടുത്ത വായ്പ 8 കോടി 21 കോടിയായി. ഇതിന്റെ തിരിച്ചടവ്, പലിശ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദീകരണമില്ലെന്നും പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടുന്നു. 



ഇ.എം.എസ്. ഓപ്പണ്‍ സ്റ്റേഡിയത്തിന് 35 ലക്ഷം

നഗരത്തില്‍ ഇ.എം.എസ്. സ്മാരക ഓപ്പണ്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ 35 ലക്ഷം രൂപാ വകയിരുത്തി. അരുണാപുരത്ത് മരിയന്‍ ജംഗ്ഷനില്‍ റൗണ്ടാന നിര്‍മ്മിക്കുന്നതിന് 4 ലക്ഷവും ബജറ്റിന്‍മേലുള്ള ചര്‍ച്ചായോഗത്തില്‍ ഉള്‍ക്കൊള്ളിച്ചു. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments