ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ ആഘോഷിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അനസ് പാറയില്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ബിന്‍സിമോള്‍ ജോസഫ്, ബി എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ റോസിലിറ്റ് മൈക്കിള്‍,ഹെഡ്മിസ്ട്രസ്സ് ബീനാ മോള്‍ കെ.എസ്.,എസ്. എം. ഡി. സി ചെയര്‍മാന്‍ വി. എം.അബ്ദുള്ള ഖാന്‍,സ്റ്റാഫ് സെക്രട്ടറി ജയചന്ദ്രന്‍ എം., എല്‍സമ്മ ജേക്കബ്,കുമാരി ഗ്രീഷ്മ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പ്, ജില്ലാ ഉപജില്ലാ കലോത്സവം,സ്‌പോര്‍ട്‌സ്,ഗണിത ശാസ്ത്ര മേള,സോഷ്യല്‍ സയന്‍സ് മേള,സംസ്ഥാന പ്രവൃത്തി പരിചയ മേള, ഐ ടി മേള എന്നിവയില്‍ പങ്കെടുത്തു വിജയികളായവര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ് നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥി,സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയില്‍ ടീച്ചിംഗ് എയ്ഡ് വിഭാഗത്തില്‍ പങ്കെടുത്ത അധ്യാപിക കെ.എസ്.സിന്ധു മോള്‍ എന്നിവരെ സര്‍ട്ടിഫിക്കറ്റ്കളും മൊമെന്റോകളും നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
0 Comments