അഴീക്കോട് ഭാരതീയ ദര്‍ശനത്തെ ജനകീയമാക്കി - ഡോ. കുര്യാസ് കുമ്പളക്കുഴി


ഭാരതീയ ദര്‍ശനത്തെ ജനകീയമാക്കിയ എഴുത്തുകാരനും കേരളം കണ്ട അതുല്യനായ വാഗ്മിയുമായിരുന്നു ഡോ.സുകുമാര്‍ അഴീക്കോടെന്ന് കേരള സാഹിത്യ അക്കാദമി അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി പറഞ്ഞു.

പാലാ സഹൃദയസമിതി നടത്തിയ അഴീക്കോട് സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


സമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയില്‍ മലയാളം സര്‍വകലാശാല പ്രൊഫ. ഡോ. സി. ഗണേഷ്, തത്ത്വമസി ട്രസ്റ്റ് ചെയര്‍മാന്‍ ടി.ജി. വിജയകുമാര്‍, ആന്റോ മാങ്കൂട്ടം, ശിവദാസ്, ചാക്കോ സി. പൊരിയത്ത്, രാജു അരീക്കര, രവി പാലാ, പി.എസ് മധുസൂദനന്‍, ജോസ് മംഗലശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments