സമരാഗ്‌നി ജാഥ; ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച



കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്‌നി - കോണ്‍ഗ്രസ് ജാഥയ്ക്ക് 22 ന് പാലാ കൊട്ടാരമററത്ത് വരവേല്‌പ്പേകും.

ഇതിന്റെ വിജയത്തിനായി ജോസഫ് വാഴയ്ക്കന്‍ ചെയര്‍മാനായും അഡ്വ. ടോമി കല്ലാനി ജനറല്‍ കണ്‍വീനറായും രൂപീകരിച്ച 501 അംഗ സ്വാഗതസംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച പാലായില്‍ നടക്കും. 


 

3 ന് ഹോട്ടല്‍ അമ്പാടി ഓഡിറ്റോറിയത്തില്‍ വിവിധ കമ്മറ്റികളുടെ യോഗം നടക്കും. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് കുരിശുപള്ളി ജംഗ്ഷനിലുള്ള കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി ആഫീസില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും. 

കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments