തൃശൂര്‍ പുന്നയൂര്‍ക്കുളം വടക്കേക്കാട് മോട്ടോര്‍ മോഷണ കേസില്‍ അഞ്ചുപേര്‍ പിടിയില്‍. വടക്കേക്കാട് സ്വദേശി പൊലിയത്ത് വീട്ടില്‍ വിഷ്ണു (25), പുനയൂര്‍ക്കുളം ചമ്മന്നൂര്‍ അറക്കല്‍ വീട്ടില്‍ മുഹമ്മദ് മുസമ്മില്‍ (24), പുന്നയൂര്‍ക്കുളം മാഞ്ചിറ കൊട്ടിലങ്ങല്‍ ശ്രീജിത്ത് (27) പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ഉത്തരപറമ്പില്‍ ഷെജില്‍ (18) മോഷ്ടിച്ച മോട്ടോറുകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്ന മൂന്നാംകല്ല് ആവേന്‍ സുനില്‍ (47) എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബൈക്കുമായി മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ തമിഴ്നാട്ടിലേക്ക് കടന്നത്. ബൈക്കില്‍ പോവുകയായിരുന്ന പ്രതികളെ തമിഴ്നാട് പൊലീസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതോടെ ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ രണ്ടുപേരെ വടക്കേക്കാട് പോലീസിന് കൈമാറി. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തോടെയാണ് ഐസിഎ വട്ടംപാടം, ഞമനേങ്ങാട്, വടുതല വട്ടംപാടം, അഞ്ഞൂര്‍ റോഡ് ഉള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ നിന്ന് മോട്ടോറുകള്‍ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍. ബിനു, സബ് ഇന്‍സ്പെക്ടര്‍മാരായ ആനന്ദ്, യൂസഫ്, ജലീല്‍, സുധീര്‍, പൊലീസ് ഓഫീസര്‍മാരായ നിപു നെപ്പോളിയന്‍, ശശീധരന്‍, രഞ്ജിത്ത്, ഷാജന്‍, ആന്റോ, രതീഷ്, ദീപക് ജീ ദാസ്, അരുണ്‍ ജി, സൂരജ്, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments